1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2017

സ്വന്തം ലേഖകന്‍: സ്വാതന്ത്രത്തിന്റെ വില ചോരയാണെങ്കിലും മുന്നോട്ട് തന്നെയെന്ന് കാറ്റലോണിയ, രക്തച്ചൊരിച്ചിലിന് തയ്യാറെടുത്ത് സ്‌പെയിന്‍. പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം തുടങ്ങിയതയാണ് സൂചന. സ്വയംഭരണം റദ്ദാക്കി കാറ്റലോണിയയെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് സ്‌പെയിനിന്റെ തീരുമാനം. ഇതോടെ 40 വര്‍ഷത്തിനിടെ ഏറ്റവുംവലിയ രാഷ്ട്രീയ അസ്ഥിരതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ഉറപ്പായി.

അടിയന്തര സാഹചര്യത്തില്‍ ഭരണഘടന അനുശാസിക്കുന്ന 155 ആം വകുപ്പ് നടപ്പാക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ചരിത്രത്തിലിതുവരെ ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. തീരുമാനം അനുകൂലമായാല്‍ 155 പ്രാബല്യത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് സെനറ്റില്‍ വോട്ടെടുപ്പ് നടക്കും. സെനറ്റ് അനുകൂലമായി വിധിയെഴുതിയാല്‍ കാറ്റലോണിയ ബലമായി സ്‌പെയിനിനോട് കൂട്ടിച്ചേര്‍ക്കപ്പെടും.

സ്വാതന്ത്ര്യവാദത്തില്‍നിന്ന് പിന്നോട്ടില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യത ആരായുമെന്നും കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചര്‍ച്ചാ ആവശ്യം തള്ളിയ സ്‌പെയിന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വ്യാഴാഴ്ച വരെ കാറ്റലോണിയക്ക് സമയം നല്‍കുകയായിരുന്നു. ഈ സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് കടുത്ത നീക്കത്തിന് സ്‌പെയിന്‍ തയാറെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.