1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2017

സ്വന്തം ലേഖകന്‍: രണ്ടു ലക്ഷത്തിലധികം കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രവര്‍ത്തന മാനദണ്ഡങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു.

കള്ളപ്പണമിടപാട് നടത്താന്‍ മാത്രമായി ഉപയോഗിക്കുന്ന നിര്‍ജീവമായതും, അനധികൃത ഇടപാടുകള്‍ നടക്കുന്നതും, പേരിന് മാത്രമുള്ളതുമായ കമ്പനികള്‍ക്കെതിരെ പരിശോധനകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ നീക്കം. എത്രയും പെട്ടെന്ന് ഇത്തരത്തിലുളള കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കമ്പനി ആക്ട് 252 പ്രകാരം നിയമപ്രകാരമാണ് പ്രവര്‍ത്തനമെന്ന് കമ്പനികള്‍ തെളിയിക്കും വരെ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല. നോട്ട് നിരോധനത്തിന് ശേഷമുളള പരിശോധനയില്‍ മൂന്ന് ലക്ഷം ഷെല്‍ കമ്പനികളെ തിരിച്ചറിഞ്ഞതായും ഇതില്‍ 1.75 ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. വന്‍ തുകകള്‍ നിക്ഷേപിക്കുന്നവരും ചെറുകിട ധനകാര്യ സ്ഥാപനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കര്‍മസേനയുടെ നിരീക്ഷണത്തിലായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.