1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2017

സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയെ അറിയിച്ചു.

ശമ്പള കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി. ഏഴാം ശമ്പള കമ്മീഷന്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള, വേതന വ്യവസ്ഥകളും ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി കിരിത് സോമയ്യ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്.

നഴ്‌സുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ത് സംസ്ഥാന സര്‍ക്കാരുകളാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിനിക്കല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടിയെടുക്കുന്നതിനു പരിധിയുണ്ടെന്നാണ് സംസ്ഥാനങ്ങള്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതു സംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുകയാണെന്നും സ്വകാര്യ ആശുപത്രികള്‍ക്കു നിയന്ത്രണം കൊണ്ടുവരേണ്ട ത് അത്യാവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വിശദമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.