1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2017

സ്വന്തം ലേഖകന്‍: ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍, ഇതിനുള്ള സമയപരിധിയെക്കുറിച്ച് മന്ത്രി വ്യക്തമായ സൂചന നല്‍കിയില്ല. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017ല്‍ പങ്കെടുത്ത് സ്വകാര്യത, മൗലികാവകാശം, ആധാര്‍ എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ ആധാറും വ്യാജ ലൈസന്‍സുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ തടയാനാവും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണത ഇതോടെ അവസാനിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും 12 അക്ക ആധാര്‍നമ്പര്‍ ആവശ്യമുള്ള അവസ്ഥയാണ്. പാന്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷ പദ്ധതികള്‍ തുടങ്ങിയവയുമായാണ് ആധാര്‍ ബന്ധിപ്പിക്കേണ്ടത്.

ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ റിട്ടേണ്‍ ഫയലിങ്ങിന് സാധുതയുണ്ടാവില്ലെന്ന മുന്നറിയിപ്പുണ്ട്. കൂടാതെ, 2018 ഫെബ്രുവരിക്കു മുമ്പായി ആധാര്‍, മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സിംകാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ഇതിനുപുറമെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളിലും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഉപഭോക്താക്കളെക്കുറിച്ചുള്ള ‘നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) രേഖകളിലാണ് ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.