1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2016

സ്വന്തം ലേഖകന്‍: ചെന്നൈ ഇപ്പോള്‍ പറയുന്നു ‘വസന്ത് ഡാ!’ ആക്രമികളില്‍ നിന്ന് പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച യുവാവാണ് താരം. വസന്ത് പോള്‍ എന്ന യുവാവിന്റെ ജീവിതത്തെ മാറ്റി മറിച്ചത് രജനികാന്തിന്റെ കബാലി സിനിമയുടെ ഫസ്റ്റ് ഷോ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയായിരുന്നു.

സംഭവത്തെ കുറിച്ച് പോള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ; കബാലി കണ്ട് ഞാന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അവ്യക്തമായ എന്തോ ശബ്ദം കേട്ട് ഞാന്‍ നിന്നു. ആദ്യം കരുതിയത് ഏതോ മൃഗമായിരിക്കുമെന്നാണ്. പക്ഷേ പിന്നീട് മനസ്സിലായി ആരോ സഹായത്തിന് വിളിക്കുകയാണെന്ന്.

ഓടി ചെന്നു നോക്കിയ ഞാന്‍ കണ്ടത് മൂന്ന് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചു കീറി അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഒരു നിമിഷം ഞാന്‍ പകച്ചു. പക്ഷേ അവരെ പിടിച്ചു മാറ്റി. ആ സമയം കൊണ്ട് പെണ്‍കുട്ടി എഴുന്നേറ്റ് ഓടി അതുവഴി വന്ന ഒരു ഓട്ടോക്കാരനെ കൈകാണിച്ചു.

അതിനിടെ ആക്രമികളില്‍ ഒരാള്‍ എന്റെ കഴുത്തില്‍ കയറിട്ടു ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഓട്ടോ ഡ്രൈവറും പോളും ചേര്‍ന്ന് ഒരുവിധം ആക്രമികളെ അടിച്ചോടിക്കുകയായിരുന്നു.

ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ ഭയന്നോടാതെ അതിനെ നേരിടാന്‍ ശ്രമിക്കണം. എന്റെ ശരീരത്ത് മുറിവുകള്‍ സംഭവിച്ചിരുന്നു. പക്ഷേ അതിലും എനിക്ക് അഭിമാനമായിരുന്നുവെന്നും പോള്‍ പറയുനു. കഴുത്തിലെ മുറിവുകളുടെ ചിത്രങ്ങളും പോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈറലായ പോളിന്റെ പോസ്റ്റ് 34,000 തവണയാണ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. കൂടാതെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ് പോളിനെ തേടിയെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.