TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: ‘ഞാന്‍ യഥാര്‍ഥമായി സ്‌നേഹിച്ചത് ഒരാളെ മാത്രം, എന്നാല്‍ അയാളെ കൊന്നുകളഞ്ഞു,’ ചാനല്‍ 4 പുറത്തുവിട്ട ഡയാനയുടെ വിവാദ സംഭാഷണങ്ങള്‍ കൊട്ടാരവൃത്തങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തുന്നു. കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട 20 വര്‍ഷം തികയുമ്പോഴാണ് ചാനല്‍ 4 ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. യുകെയില്‍ ഇതാദ്യമായാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.

‘എനിക്ക് 24–25 വയസ്സുള്ളപ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്ന ഒരാളുമായി ഞാന്‍ അഗാധ പ്രണയത്തിലായി. പക്ഷേ, അതോടെ അദ്ദേഹത്തെ പിരിച്ചുവിട്ടു. പിന്നീടു കൊന്നുകളഞ്ഞു. അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ സ്‌നേഹം,’ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബാരി മാനക്കിയുമായുള്ള ബന്ധത്തെക്കുറിച്ച് അഭിമുഖത്തില്‍ ഡയാന പറയുന്നു. 80 കളില്‍ ഒരു വര്‍ഷത്തോളം ഡയാനയുടെ അംഗരക്ഷനായിരുന്നു മാനക്കി.

പിന്നീട് അദ്ദേഹത്തെ കൊട്ടാരത്തില്‍ നിന്നു സ്ഥലംമാറ്റി. 1987 ല്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ മാനക്കി കാറിടിച്ചു മരിക്കുകയും ചെയ്തു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം തുടക്കം മുതല്‍ അതൃപ്തി നിറഞ്ഞതായിരുന്നു എന്ന സൂചനയും സംഭാഷണങ്ങളിലുണ്ട്. വിവാഹത്തിനു മുന്‍പ് ആകെ 13 തവണ മാത്രമാണു താന്‍ ചാള്‍സിനെ കണ്ടിട്ടുള്ളത്.

അക്കാലത്തു ചിലപ്പോള്‍ ദിവസവും ഫോണ്‍ ചെയ്യും. പിന്നീട് ആഴ്ചകളോളം വിളിക്കാതിരിക്കും. പ്രേമബന്ധത്തിന്റെ കാര്യത്തില്‍ ഒരു സ്ഥിരതയുമില്ലാത്ത ആള്‍. തുടക്കത്തിലെ പ്രേമം ആറിത്തണുത്തതോടെ തങ്ങളുടേതു വികാരരഹിതമായ ദാമ്പത്യമായി മാറിയതായും ഡയാന വെളിപ്പെടുത്തുന്നു. 1992 93 കാലഘട്ടത്തില്‍ പീറ്റര്‍ സെറ്റ്‌ലന്‍ എന്നയാള്‍ ചിത്രീകരിച്ച ഈ സ്വകാര്യ സംഭാഷണം പിന്നീടു ‘ഡയാന സ്വന്തം വാക്കുകളില്‍’ എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ചാനല്‍ 4 പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ജിഎസ്ടി, നോട്ട് നിരോധനം, യുപിയിലെ ശിശുമരണം, വിമര്‍ശന രംഗങ്ങള്‍ വെട്ടണം, ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി
ജിഎസ്ടി, നോട്ട് നിരോധനം, യുപിയിലെ ശിശുമരണം, വിമര്‍ശന രംഗങ്ങള്‍ വെട്ടണം, ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി
ന്യൂസിലന്‍ഡില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡുമായി ജസീന്ദ ആര്‍ഡേണ്‍ അധികാരത്തിലേക്ക്
ന്യൂസിലന്‍ഡില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡുമായി ജസീന്ദ ആര്‍ഡേണ്‍ അധികാരത്തിലേക്ക്
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് ഇനി ഐഇഎല്‍ടിഎസ് കീറാമുട്ടിയാകില്ല, ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ അടിമുടി പുതുക്കി ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് ബ്രിട്ടീഷ് അധികൃതര്‍
ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് ഇനി ഐഇഎല്‍ടിഎസ് കീറാമുട്ടിയാകില്ല, ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ അടിമുടി പുതുക്കി ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് ബ്രിട്ടീഷ് അധികൃതര്‍
സ്വാതന്ത്രത്തിന്റെ വില ചോരയാണെങ്കില്‍ അത് നല്‍കുമെന്ന് കാറ്റലോണിയ, രക്തച്ചൊരിച്ചിലിന് തയ്യാറെടുത്ത് സ്‌പെയിന്‍
സ്വാതന്ത്രത്തിന്റെ വില ചോരയാണെങ്കില്‍ അത് നല്‍കുമെന്ന് കാറ്റലോണിയ, രക്തച്ചൊരിച്ചിലിന് തയ്യാറെടുത്ത് സ്‌പെയിന്‍
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പള വര്‍ധനക്ക് മിനിമം വേജസ് കമ്മിറ്റിയുടെ അംഗീകാരം
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പള വര്‍ധനക്ക് മിനിമം വേജസ് കമ്മിറ്റിയുടെ അംഗീകാരം
അടിമുടി അഴിച്ചുപണിയുമായി യുഎഇ മന്ത്രിസഭാ പുനഃസംഘടന, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം
അടിമുടി അഴിച്ചുപണിയുമായി യുഎഇ മന്ത്രിസഭാ പുനഃസംഘടന, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം
കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണ ഇല്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്
കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണ ഇല്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്
സൈനിക വേഷത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി, സൈന്യം തന്റെ കുടുംബമാണെന്ന് പ്രഖ്യാപനം
സൈനിക വേഷത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി, സൈന്യം തന്റെ കുടുംബമാണെന്ന് പ്രഖ്യാപനം
അര്‍ഹരായ എല്ലാ പാക് പൗരന്മാര്‍ക്കും എത്രയും വേഗം മെഡിക്കല്‍ വിസ, ദീപാവലി സമ്മാനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
അര്‍ഹരായ എല്ലാ പാക് പൗരന്മാര്‍ക്കും എത്രയും വേഗം മെഡിക്കല്‍ വിസ, ദീപാവലി സമ്മാനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
More Stories..