1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015


ജെയിംസ് ജോസഫ്

യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ അംഗ സംഘടനയായ വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (WAM) അംഗങ്ങളില്‍ നിന്നും സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി ഞായറാഴ്ച (28062015) ചേര്‍ന്ന WAM എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് പ്രസിഡന്റ് ജിബു ജേക്കബില്‍ നിന്നും റീജണല്‍ ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ തുക ഏറ്റുവാങ്ങി .

റീജിയണല്‍ പ്രസിഡണ്ട്, ശ്രീ ജയകുമാര്‍ നായര്‍ അസോസിയേഷന്‍ സെക്രട്ടറി സിറില്‍ മാത്യു,,കമ്മിറ്റി അംഗങ്ങളായ മജു പുന്നുസ്, ഫിനു പോള്‍സണ്‍ , പ്രിന്‍സ് പി അലക്‌സ് , ജോര്‍ജ് കുട്ടി ജോസഫ് , റോയ് മാത്യു , സുനില്‍ ജോസഫ് , ജോമി ജോസഫ്,പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റീജനീലേ മറ്റു അസോസിയേഷനുകള്‍ ഒരാഴ്ച ക്കുള്ളില്‍ അവരവരുടെ വിഹിതം റീജനല്‍ കമ്മിറ്റിക്കു കൈമാറും. തുടര്‍ന്ന് റീജനില്‍ നിന്നും സമാഹരിക്കുന്ന തുക ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന് കൈമാറും.അതോടൊപ്പം അംഗ സംഘടനകളില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യുമെന്ന് റീജനല്‍ ട്രഷറര്‍ സുരേഷ് കുമാര്‍ അറിയിച്ചു .

.ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ വാം അംഗങ്ങളെ യുക്മ റീജണല്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ,വൈസ് പ്രസിഡണ്ട് എബി ജോസഫ് നെടുവാംപുഴയില്‍,നാഷണല്‍ കമ്മിറ്റി അംഗം അനീഷ് ജോണ്‍ തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.