1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2015


ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടുമെന്ന ഭയത്താല്‍ വിവിധ സന്നദ്ധ സംഘടനകളുടെ ലക്ഷക്കണക്കിനു പൗണ്ട് വരുന്ന നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ പിടിമുറുക്കുന്നു. നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയോ, തടഞ്ഞു വക്കുകയോ, പുതിയ നിക്ഷേപങ്ങള്‍ നിരാകരിക്കുകയോ ആണ് ബാങ്കുകള്‍ ചെയ്യുന്നത്.

സിറിയ, ഗാസ, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടകളുടെ അക്കൗണ്ടുകളിലാണ് ബാങ്കുകളുടെ കണ്ണ്. എച്ച്.എസ്.ബി.സി., യുബിഎസ്, നാറ്റ്‌വെസ്റ്റ് എന്നീ ബാങ്കുകള്‍ ഇത്തരം അക്കൗണ്ടുകള്‍ ഇതിനകം തന്നെ മരവിപ്പിച്ചു കഴിഞ്ഞു.

ഭീകരതക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ട്രഷറി ബാങ്കുകള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അതിനാല്‍ ബാങ്കുകള്‍ തങ്ങള്‍ക്കു തോന്നുംപോലെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സന്നദ്ധ സംഘടകളുടെ സംഭാവനകളും അവയുടെ വിനിയോഗവും പരിശോധിക്കുന്ന ചാരിറ്റി കമ്മീഷന്‍ മുസ്ലീം സംഘടനകളെ കൂടുതലായി വേട്ടയാടുകയാണെന്നും ആരോപണമുണ്ട്. ബ്രിട്ടനു പുറത്ത് ഇത്തരം സംഘടനകള്‍ക്കു വേണ്ടി ജോലി ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വേതനവും അവതാളത്തിലായിരിക്കുകയാണ്. മരവിപ്പിച്ച അക്കൗണ്ടുകള്‍ പൂര്‍വസ്ഥിതിയില്‍ ആയാല്‍ മാത്രമേ ഇവര്‍ക്ക് വേതനം ലഭിക്കുകയുള്ളു.

ഇറാക്ക്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുദ്ധക്കെടുതികള്‍ മൂലം കഷ്ടപ്പെടുന്നവരും ഇത്തരം സംഘടനകള്‍ നല്‍കുന്ന വിവിധ സഹായങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.