1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: വിവാദ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസിക ഷാര്‍ളി എബ്ദോ വീണ്ടും, ഒപ്പം ഭീഷണിയുമായി ഭീകരവാദികളും. മുസ്‌ലിം യുവാവിനെയും യുവതിയേയും നഗ്‌നരായി ചിത്രീകരിച്ച കാര്‍ട്ടൂണാണ് മാസിക പ്രസിദ്ധീകരിച്ചത്. കാന്‍സിലെ ബീച്ചുകളില്‍ ബുര്‍ഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കളിയാക്കിയാണ് മാസിക വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

ഇസ്‌ലാമിലെ നിയമങ്ങളില്‍ അയവുവരുത്തുക, ഇസ്‌ലാമിനെ പരിഷ്‌കരിക്കുക എന്ന സന്ദേശവും കാര്‍ട്ടൂണിനൊപ്പം നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മാസികയുടെ ജീവനക്കാര്‍ക്കു നേരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഷാര്‍ളി എബ്‌ഡോയുടെ ആസ്ഥാനത്തിനു പോലീസ് സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഷാര്‍ളി എബ്‌ഡോയുടെ ആസ്ഥാനത്തുണ്ടായ വെടിവയ്പില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് തലവനെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പ്രകോപിതരായവരാണ് ആക്രമണം നടത്തിയത്. 2011 ല്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഷാര്‍ളി എബ്‌ഡോയുടെ ആസ്ഥാനത്തിനു നേരെ ബോംബാക്രമണം ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.