1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015

ബ്രിട്ടീഷ് രാജകുടുംബത്തി ഇളമുറക്കാരിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിള്‍ടണിന്റെയും രണ്ടാമത്തെ കുട്ടിക്കാണ് ഷാര്‍ലെറ്റ് എ്ന്ന് പേരിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുന്‍തലമുറക്കാരായ ഡയാന രാജകുമാരിക്കും എലിസബത്ത് രാജ്ഞിക്കുമുള്ള ആദരവായിട്ടാണ് കുട്ടിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയനാ എന്ന് പേരിട്ടിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ അഞ്ചാമത്തെ ഗ്രേറ്റ് ഗ്രാന്‍ഡ്‌ചൈല്‍ഡാണ് ഷാര്‍ലെറ്റ്.

ഹെര്‍ റോയല്‍ ഹൈനസ് പ്രിന്‍സസ് ഷാര്‍ലെറ്റ് ഓഫ് കേംബ്രിഡ്ജ് എന്നായിരിക്കും കുട്ടിയുടെ ഔദ്യോഗിക പേരെന്ന് കൊട്ടാരം അറിയിച്ചു.

വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ ശനിയാഴ്ച്ചയായിരുന്നു ഷാര്‍ലെറ്റ് രാജകുമാരിയുടെ ജനനം. ബ്രിട്ടീഷ് സിംഹാസനത്തിന്റെ അനന്തരാവകാശികളില്‍ നാലാമതാണ് ഷാര്‍ലെറ്റ് രാജകുമാരിയുടെ സ്ഥാനം. ചാള്‍സ് രാജകുമാരന്‍, വില്യം രാജകുമാരന്‍, ജോര്‍ജ് രാജകുമാരന്‍ എന്നിവര്‍ക്ക് ശേഷമാണ് ഷാര്‍ലെറ്റ് രാജകുമാരിയുടെ സ്ഥാനം.

ഷാര്‍ലറ്റ് എന്ന പേരിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്.വില്യമിന്റെ പിതാവായ ചാള്‍സ് എന്ന പേരിന്റെ സ്‌ത്രൈണ രൂപമാണ് ഷാര്‍ലറ്റ്. പതിനെട്ടാം നൂറ്റാണ്ടിലെ ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ രാജ്ഞിയിലൂടെയാണ് ഈ പേര് പ്രശസ്തമായത്.കേറ്റ് മിഡില്‍ടണിന്റെ സഹോദരി പിപ്പയുടെ മിഡില്‍ നെയിമും ഷാര്‍ലറ്റ് എന്നാണ്.

രാജകുമാരിക്ക് പേരിടുന്ന കാര്യത്തില്‍ വലിയ വാതുവെപ്പുകളായിരുന്നു ലോകത്തെമ്പാടും നടന്നത്. എലിസബത്തെന്ന് കുട്ടിക്ക് പേരിടുമെന്നായിരുന്നു വാതുവെപ്പുകാര്‍ വിചാരിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.