1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

സ്വന്തം ലേഖകന്‍: യുഎസിലെ ഷാര്‍ലെറ്റില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ പുറത്തുവിട്ടു. വെടിയേറ്റു മരിച്ച കീത് സ്‌കോട്ടിന്റെ ഭാര്യ റകിയ സ്‌കോട്ട് പകര്‍ത്തിയ വിഡിയോ ആണ് പുറത്തുവിട്ടത്. സംഭവസമയം കീത് സ്‌കോട്ടിന്റെ കൈയില്‍ തോക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. തോക്ക് താഴെയിടാന്‍ പൊലീസ് ആവശ്യപ്പെടുന്നത് വിഡിയോയില്‍ കേള്‍ക്കുന്നുണ്ടെങ്കിലും കീതിന്റെ കൈയിലുള്ള വസ്തു തോക്കാണോ എന്നത് വ്യക്തമല്ല. കൈയില്‍ ഒരു പുസ്തകമാണ് ഉണ്ടായിരുന്നതെന്ന് കീത് സ്‌കോട്ടിന്റെ കുടുംബം പറഞ്ഞിരുന്നു. അതേസമയം, ഭര്‍ത്താവിന്റെ കൈയില്‍ തോക്കില്ലെന്നും അദ്ദേഹത്തെ വെടിവെക്കരുതെന്നും കീത് സ്‌കോട്ടിനെ വളഞ്ഞ പൊലീസ് സംഘത്തോട് റകിയ സ്‌കോട്ട് പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. സ്വന്തമായി തോക്കില്ലാത്തയാളാണ് കീത് സ്‌കോട്ടെന്ന് കുടുംബത്തിന്റെ അഭിഭാഷകനും പറഞ്ഞു. നോര്‍ത് കരോലൈന സര്‍വകലാശാലക്ക് അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിലിരിക്കുകയായിരുന്ന കീത് സ്‌കോട്ടിനോട് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട പൊലീസ്, അദ്ദേഹം കാറില്‍നിന്ന് പുറത്തിറങ്ങവെ വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് ആളിപ്പടര്‍ന്ന പ്രതിഷേഷങ്ങള്‍ തണുത്ത് ഷാര്‍ലെറ്റ് ശാന്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സംഭവത്തിന്റെ ഔദ്യോഗിക വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കീതിന്റെ കൊലയില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെന്ന് കരുതുന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.