1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015


കേരള ക്ലബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് ഈ വരുന്ന ഓഗസ്റ്റ് 29ന് നടക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സരങ്ങള്‍ ഓഗസ്റ്റ് 29ന് ശനിയാഴ്ത്ത രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

മത്സരത്തോടുള്ള പ്രതികരണം ആവേശഭരിതമായതിനാല്‍ ലേലം മത്സരത്തിന് മുന്‍പ് പ്രഖ്യാപിച്ച സമ്മാനം 201 പൗണ്ടില്‍നിന്ന് 251 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

ലേലം ഒന്നാം സമ്മാനമായ 251 പൗണ്ടും പൂവന്‍ കോഴിയും സ്‌പോണ്‍സര്‍ ചെയ്യുന്നത് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസും; രണ്ടാം സമ്മാനം 101 പൗണ്ടും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്യുന്നത് കീ പോയിന്റ്‌സുമാണ്.

റമ്മികളിയുടെ ഒന്നാം സമ്മാനം 201 പൗണ്ടും പൂവന്‍കോഴിയും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്യുന്നത് പാഷന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡും മാതാ കാറ്റേഴ്‌സ് നനീനറ്റളും രണ്ടാം സമ്മാനമായ 101 പൗണ്ടും ട്രോഫിയും ഐസിഎസ് ഇന്‍ജുറി ക്ലെയ്ംസുമാണ് നല്‍കുന്നത്.

അന്നേ ദിവസം നടക്കുന്ന നറുക്കെടുപ്പിലെ വിജയികള്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് കേരള ക്ലബ് കരാാട്ടെ മാസ്റ്റര്‍ പയസ് മാത്യുവും രണ്ടാം സമ്മാനം പിആര്‍എന്‍ നേഴ്‌സിംഗ് ഏജന്‍സി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡുമാണ്.

അന്നേ ദിവസം വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സദ്യ ആവശ്യമുള്ളവര്‍ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്. കുട്ടികള്‍ക്കുള്ള വിവിധ വിനോദ പരിപാടികളും ഒപ്പം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.