1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2015

സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പേമാരിയും വെള്ളപ്പൊക്കവും, താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നു, വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്‌നാട്ടില്‍ മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായതിനാല്‍ ചെന്നൈ ഒറ്റപ്പെട്ട നിലയിലാണ്.

31 ട്രെയിനുകള്‍ റദ്ദാക്കി, ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചെന്നൈയിലെ കാഴ്ചബംഗ്ലാവും വെള്ളത്തിനടിയിലായി. ഇതാദ്യമായാണ് കാഴ്ചബംഗ്ലാവില്‍ വെള്ളംമൂടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സേനയുടെ സഹായം തേടിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങളും താറുമാറായിട്ടുണ്ട്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പുണ്ട്. വിവരങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി ഹെല്‍പ്‌ലൈന്‍ സെന്ററുകള്‍ തുറന്നു. നമ്പറുകള്‍: Tree fall, Waterlogging – 1913, Sewage overflow – 45674567, 22200335, State Emergency – 1070, Ditsrict Emergency – 1077, Eletcrictiy – 1912, Fire & Rescue 101.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.