1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2017

സുജു ജോസഫ്: പഠനത്തില്‍ മിടുക്കരായ പതിനഞ്ചു നിര്‍ദ്ധനരായ വിദ്യാര്തഥികള്‍ക്കുള്ള ചേതന യുകെയുടെ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. പാലക്കാട് നിന്നുള്ള ലോക്‌സഭാംഗം ശ്രീ എം ബി രാജേഷ് എം പിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രഡിക്ട് പദ്ധതിയുടെ ഭാഗമായാണ് ചേതന യുകെയുടെ പഠന സഹായനിധി വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 30 ന് ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉത്ഘാടനം ചെയ്തു കൊണ്ട് സഹായനിധി വിതരണം ചെയ്തത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള നിര്‍ദ്ധനരായ അന്‍പത് പ്ലസ് വണ്‍ വിദ്യാര്തഥികളാണ് പ്രഡിക്ട് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അതില്‍ നിന്നുള്ള പതിനഞ്ചു വിദ്യാര്‍്തഥികള്‍ക്കാണ് ചേതന യുകെയുടെ സഹായം.

ചേതന യുകെ അംഗങ്ങളും അഭ്യൂദയകാംക്ഷികളുമായ ലിയോസ് പോള്‍ , ജെ എസ് ശ്രീകുമാര്‍, വിനോ തോമസ്, സുജു ജോസഫ്, അബ്രഹാം മാരാമണ്‍, മനോജ്കുമാര്‍ പിള്ള, ജിനി ചാക്കോ, സുരേഷ് തേനൂരാന്‍, കുടിലില്‍ ബേബി, ജെയ്‌സണ്‍ സ്റ്റീഫന്‍, ജെറി ജോസഫ്, സുനിത സതീഷ്, അജി പോള്‍, ലിനു വര്‍ഗീസ്, സുധാകരന്‍ ശ്രീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സഹായനിധിക്കാവശ്യമായ ഫണ്ട് സമാഹരിച്ചത്. ശ്രീ രാജേഷ് എം പി ചെയര്‍മാനായുള്ള സമിതിയില്‍ ചേതന യുകെ ട്രഷറര്‍ ശ്രീ ലിയോസ് പോള്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

പ്ലസ് വണ്‍ വിദ്യാര്തഥികളായ അന്‍പത് പേര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മാസം 1000 രൂപയാണ് സഹായം നല്‍കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ ഇത് വരെയുള്ള ഏഴു മാസത്തെ തുകയായ 7000 രൂപയാണ് ഓരോ വിദ്യാര്തഥിക്കും വിതരണം ചെയ്തത്. അതിനു ശേഷം അര്‍ഹരായ വിദ്യാര്‍്തഥികളുടെ ബാങ്ക് അകൗണ്ടിലേക്ക് മാസം തോറും 1000 രൂപ വീതം നല്‍കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചേതന യുകെയെ കൂടാതെ നിരവധി സംഘടനകളും വ്യക്തികളും പദ്ധതിക്ക് സഹായം നല്‍കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.