1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2016

സുജു ജോസഫ് (ബോണ്‍മൗത്ത്): യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ കേരളപ്പിറവി ആഘോഷവും വാര്‍ഷികാഘോഷവും നവംബര്‍ 19 ന് പൂളിലെ കാന്‍ഫോര്‍ഡ് കമ്യൂണിറ്റി സെന്ററില്‍ ഉച്ച കഴിഞ്ഞു 3.45 ന് കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ പി രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്പീക്കറെ കൂടാതെ യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മുഖ്യാതിഥികളായെത്തും.

ചേതന യുകെ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാന്‍ നാട്ടില്‍ നിന്നെത്തുന്ന സ്പീക്കര്‍ക്ക് വമ്പന്‍ വരവേല്‍പ്പൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ചേതന യുകെ. ചടങ്ങില്‍ ജി സി എസ് ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍്തഥികളെ സ്പീക്കര്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

പൊതുസമ്മേളനത്തിനു ശേഷം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന സംഗീത നൃത്ത കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. അതിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ലീന നോബിള്‍ അറിയിച്ചു.

ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ വിശദ വിവരങ്ങള്‍ രക്ഷിതാക്കള്‍ മുഖേന chethanauk@outlook.com എന്ന ഇമെയിലില്‍ നവംബര്‍ പതിനേഴ് വ്യാഴാഴ്ചക്ക് മുന്‍പായി അയക്കണമെന്ന് സെക്രെട്ടറി ശ്രീ ജെ എസ് ശ്രീകുമാര്‍ അഭ്യര്‍ത്ഥിച്ചു.

ചേതന കേരളപ്പിറവി വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ വിനോ തോമസ് അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

CANFORD HEATH COMMUNITY CENTRE MITCHELL ROAD POOLE BH17 8UE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.