1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2016

സ്വന്തം ലേഖകന്‍: ചിക്കന്‍ 65, ഒരു പേരു വന്ന വഴി, അതും ചെന്നൈയില്‍ നിന്ന്. ചിക്കന്‍ മെനുവിലെ രാജാവായ ജനപ്രിയ ഇനമാണ് ചിക്കന്‍ 65. ചിക്കന്‍ പ്രേമികളുടെ പ്രിയങ്കരനായ ചിക്കന്‍ 65 ന്റെ പേരു വന്നത് ചെന്നൈയില്‍ നിന്നാണെന്ന് എത്ര പേര്‍ക്കറിയാം?

ചിക്കന്‍ 65 ആദ്യമായി അവതരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈയിലെ അക്കാലത്തെ ഏറ്റവും മികച്ച പാചകക്കാരില്‍ ഒരാളായ എ.എം ബുഹാരി 1965 ലാണ് തന്റെ ഹോട്ടലില്‍ പുതിയൊരു വിഭവം അവതരിപ്പിച്ചത്. 1965 ല്‍ ഇന്ത്യ, പാക് യുദ്ധം നടക്കുന്നതിനാല്‍ സൈനികര്‍ക്ക് ഇന്‍സ്റ്റന്റായി പാചകം ചെയ്യാവുന്ന നോണ്‍വെജ് ഐറ്റം എന്ന നിലയില്‍ ഇത് അവതരിപ്പിച്ചതാണെന്നും പറയപ്പെടുന്നു.

എന്നാല്‍ ഇതിന് പുറമേ മറ്റ് ചില രസകരമായ കാരണങ്ങളും പറയാറുണ്ട്. ആദ്യമായി ഈ വിഭവം ഉണ്ടാക്കാന്‍ 65 ചിക്കന്‍ പീസുകള്‍ ഉപയോഗിച്ചതിനാല്‍ ആണ് ഈ പേര് വന്നത് എന്നതാണ് ഒരു വിഭാഗം പറയുന്നത്. 65 തരം മസാലകളില്‍ ഉണ്ടാക്കുന്ന വിഭവമായതിനാലാണ് ഇങ്ങനൊരു പേര് വന്നതെന്നും പറയപ്പെടുന്നു.

എന്നാല്‍ സൈനികരുടെ മെനുവില്‍ 65 മത്തെ ഐറ്റം ആയതിനാലാണ് ഇതിന് ചിക്കന്‍ 65 എന്ന് പേരുവന്നതെന്നാണ് മറ്റൊരു വാദം. എന്തായാലും ചെന്നൈയിലെ ബുഹാരിയെന്ന പ്രശസ്തനായ പാചകക്കാരനാണ് ചിക്കന്‍ 65 ന്റെ പിതാവെന്ന് തര്‍ക്കമില്ലാതെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.