1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2015

സ്വന്തം ലേഖകന്‍: ചില സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ മൂലം വിദേശ തൊഴില്‍ മേഖലയില്‍ കേരളത്തിന് ചീത്തപ്പേരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ശ്രമിക്കും. മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വിദേശ തൊഴില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഈ മേഖലയിലുണ്ടാകുന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയിലുള്ള സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനമുണ്ടായത് ഗള്‍ഫ് തൊഴില്‍മേഖലയിലേക്കുള്ള ഒഴുക്കോടെയാണ്. എന്നാല്‍ റിക്രൂട്ടിങ് മേഖലയിലെ വിവാദങ്ങള്‍ ഇതിന് തിരിച്ചടിയാകുകയാണ്.

ചുരുക്കം ചിലര്‍ മൂലം റിക്രൂട്ടിങ് മേഖലയ്ക്കുതന്നെ ചീത്തപ്പേരുണ്ടായിരിക്കുകയാണ്. ഈ മേഖലയിലെ നിയന്ത്രണം പ്രായോഗികമല്ല. നിയമനങ്ങള്‍ ഗവ. ഏജന്‍സി വഴിയായാല്‍ റിക്രൂട്ടിങ് സാധ്യത കുറയ്ക്കും. കുവൈറ്റിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് ഉടന്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്.

റിക്രൂട്ടിങ് സുതാര്യം ലളിതവുമാകേണ്ടതുണ്ട്. വിദേശത്ത് വിവിധ തൊഴിലുകളിലേക്ക് കേരളത്തിന് മുന്‍ഗണനയുണ്ട്. റിക്രൂട്ടിങ് മേഖലയിലെ അനാവശ്യ മത്സരങ്ങള്‍ ദോഷകരമാകാതെ നോക്കേണ്ടതുണ്ട്. എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമുണ്ടാക്കി നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.