1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായത് 4444 കുട്ടികള്‍, ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. 1950 നും 2015നും ഇടയിലുള്ള കാലയളവില്‍ 7 ശതമാനം കത്തോലിക പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്ന് വയസ്സാണ്. ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നാണ് 4444 പേര്‍ പീഡനത്തിന് ഇരയായത്. ചില രൂപതകളിലെ 15 ശതമാനം പുരോഹിതരും കുട്ടികളെ ലൈംഗികമായി ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. 1900 കുറ്റവാളികളെ കണക്കെടുപ്പില്‍ കണ്ടെത്തി. ഇതില്‍ 500 പേരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.

പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം 10.5 വയസ്സും ആണ്‍കുട്ടികളുടേത് 11.5 വയസ്സുമാണ്. സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്‌സിലെ 40% കൊച്ചച്ചന്‍മാരും കുട്ടികളെ പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുതിര്‍ന്ന കൗണ്‍സല്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്‍നെസ്സാണ് കണക്കുകള്‍ പുറത്തുവിട്ടത്.

‘ഇത്തരം വിഷയങ്ങളില്‍ രൂപതകള്‍ വലിയ അലംഭാവം വരുത്തിയെന്നാണ് കമ്മീന്റെ വിലയിരുത്തല്‍. ‘ഇരയാക്കപ്പെട്ട കുട്ടികളെ ശിക്ഷിച്ച് കൊണ്ട് അവരെ നിശബ്ദരാക്കി. ചിലരുടെ പരാതികള്‍ അവഗണിക്കപ്പെട്ടു. കുറ്റാരോപിതരായവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. സ്ഥലം മാറ്റം ചെയ്യപ്പെട്ട ഇടവകകളിലുള്ളവര്‍ക്കാവട്ടെ ഇവര്‍ മുമ്പുള്ള സ്ഥലങ്ങളില്‍ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് അറിവില്ലാതെയാക്കി. കുറ്റവാളികള്‍ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതും ചൂഷണങ്ങള്‍ വര്‍ധിപ്പിച്ചു’, റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് മുതിര്‍ന്ന കൗണ്‍സല്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്‍ണസ് പറഞ്ഞു.

കമ്മീഷന്റെ കണക്കെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലാണ്. അമേരിക്ക, അയര്‍ലന്‍ഡ്, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ പുരോഹിത പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.