1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

ലൈംഗിക ചൂഷണത്തിനും മറ്റും ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിലും നിയമപരിരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും വീഴ്ച്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുന്ന നിയമം സര്‍ക്കാരിന്റെ പരിഗണനയില്‍. വില്‍ഫുള്‍ നിഗ്‌ളെക്റ്റ് എന്ന കുറ്റകൃത്യത്തിന് കീഴില്‍ കുട്ടികളുടെ സാമൂഹ്യ പരിപാലനവും വിദ്യാഭ്യാസവും ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

കുട്ടികളെ മനപ്പൂര്‍വമായി വിട്ടുകളയുന്ന വ്യക്തികളെയും സംഘടനകളെയും ശിക്ഷാ പരിധിയില്‍ കൊണ്ടു വന്ന് അവര്‍ക്ക് പിഴ ഏര്‍പ്പെടുത്തും. ഇവര്‍ക്കുള്ള പിഴയ്ക്ക് പരിധിയുണ്ടാകില്ല. റോത്തര്‍ഹാം, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായ സംഭവം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളായി പുറത്തു വന്ന സാഹചര്യത്തിലാണ് ശക്തമാന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മോശമായ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഹെല്‍പ്പലൈന്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തും. പരാതികള്‍ക്ക് മറുപടി നല്‍കാന്‍ പ്രൊഫഷണല്‍സിനെ നിയോഗിക്കും. ലൈംഗിക പീഡനത്തിന് ഇരയായവര്‍, സര്‍വൈവേഴ്‌സ് ഗ്രൂപ്പ്, കൗണ്‍സില്‍ ലീഡേഴ്‌സ്, ശിശുസുരക്ഷാ വിദഗ്ധര്‍, ആരോഗ്യ സാമൂഹിക പരിചരണ ദാതാക്കള്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന ഡൗണിംഗ് സ്ട്രീറ്റ് സമ്മിറ്റില്‍ നിയമവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും.

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തെ അല്ലെങ്കില്‍ കുട്ടികള്‍ക്കെതിരായ ചൂഷണത്തെ നാഷ്ണല്‍ ട്രെറ്റ് , ദേശീയ വെല്ലുവിളിയായി പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത കാണിക്കുന്നതിനാണ് ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.