1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015

സ്വന്തം ലേഖകന്‍: 30 വര്‍ഷത്തിനു ശേഷം ബാല്യകാല സുഹൃത്തുക്കള്‍ കണ്ടുമുട്ടിയത് കോടതി മുറിയില്‍, ഒരാള്‍ ജഡ്ജിയും മറ്റൊരാള്‍ കള്ളനും. യു.എസിലെ ഫ്‌ളോറിഡയിലാണ് നാടകീയമായ സൃഹദ് സമാഗമം.

മോഷണക്കേസില്‍ പിടിയിലായ ആര്‍തര്‍ ബൂത്ത് എന്ന 49 കാരനാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം തന്റെ ബാല്യകാല സുഹൃത്തായ മെന്റ് ഗ്രോസറിയെ കോടതി മുറിയില്‍ വച്ച് കണ്ടുമുട്ടിയത്. തന്റെ വിധി പ്രഖ്യാപിക്കാന്‍ പോകുന്ന ജഡ്ജ് മെന്റ് ബൂത്ത് തന്റെ ബാല്യകാല സുഹൃത്തായിരിക്കുമെന്ന് ആര്‍തര്‍ ബൂത്ത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല.

ഏതായാലും തന്റെ സുഹൃത്തിന് ആര്‍തര്‍ തന്നെയാണ് ആദ്യം തിരിച്ചറിഞ്ഞത്. മെന്റ് ഗ്രോസറിയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഏത് സ്‌കൂളിലാണ് പഠിച്ചതെന്ന് ആര്‍തര്‍ ചോദിച്ചു. ഉടന്‍ തന്നെ ഗ്രോസറിയും ബൂത്തിനെ തിരിച്ചറിഞ്ഞു. ബൂത്തിനെ ഇങ്ങനെ കാണേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്ന് ഗ്രോസറി പറഞ്ഞു. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ബൂത്ത്.

ഇദ്ദേഹത്തോടൊപ്പം ഫുട്‌ബോള്‍ കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ബൂത്തിനെ പ്രതിക്കൂട്ടില്‍ കണ്ടത് വളരെ ദുഃഖകരമായ അവസ്ഥയാണെന്നും മഗ്രാസറി പറഞ്ഞു. ഒടുവില്‍ തടവ് ശിക്ഷ ഒഴിവാക്കി മുപ്പത് ലക്ഷം രൂപയുടെ ബോണ്ടിന് പഴയ സുഹൃത്തിനെ ഗ്രോസറി ജാമ്യത്തില്‍ വിട്ടയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.