1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

സ്വന്തം ലേഖകന്‍: കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ചൈന; ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. ചൈനാ സന്ദര്‍ശനത്തിനിടെ അപ്രത്യക്ഷനായ മെങ് ഹോങ് വെയ്‌യെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ഇദ്ദേഹത്തെ കാണാതായത്. ടാക്‌സ് വെട്ടിച്ചെന്ന കേസിലാണ് മെങ് ഹോങ് വെയ്‌യെ അറസ്റ്റുചെയ്തതെന്നാണ് സൂചന. അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഹോങ് വെയ് എന്ന് ബെയ്ജിങ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹോങ് വെയ്‌യെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്റര്‍പോള്‍ നീക്കിയിരുന്നു. ചൈനയിലെ ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അറസ്റ്റ് ചെയ്യപ്പെട്ട മെങ് ഹോങ് വെയ്. എന്നാല്‍ ഏതു കാര്യത്തിലാണ് അന്വേഷണം നടക്കുന്നതെന്നോ മെംഗ് ഇപ്പോള്‍ എവിടയാണെന്നോ വ്യക്തമല്ല.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളൊന്നും തിരോധാനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെംഗിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കപ്പെട്ടാല്‍ ഉടന്‍ മായ്ച്ചുകളയപ്പെടുമെന്ന് അല്‍ജസീറ ചാനലിന്റെ ബെയ്ജിംഗ് ലേഖകന്‍ അഡ്രിയാന്‍ ബ്രൗ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.