1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രുപ്പില്‍(എന്‍.എസ്.ജി) നിന്നും ഇന്ത്യയെ പുകച്ചു പുറത്തു ചാടിക്കാന്‍ ചൈനയുടെ ഗൂഡാലോചന. ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവക്കാത്ത രാജ്യങ്ങളെ എന്‍.എസ്.ജി ഗ്രുപ്പില്‍ ഉള്‍പ്പെടുപ്പെടുത്തേണ്ടതില്ല എന്നാണ് മറ്റ് എന്‍.എസ്.ജി അംഗങ്ങളുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് വ്യക്തമാക്കി.

നിലവില്‍ 48 അംഗങ്ങള്‍ ഉള്ള എന്‍.എസ്.ജി ഗ്രൂപ്പ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വം ലഭിക്കാനുള്ള അടിസ്ഥാന മാനദണ്ഡമായി ആണവ നിരായുധീകരണ കരാര്‍ കണക്കാക്കണം എന്നാണ് ചൈനയുടെ ആവശ്യം ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രായേല്‍, ദക്ഷിണ സുഡന്‍ എന്നീ രാജ്യങ്ങളാണ് ഇനി ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവെക്കാനുള്ളത്.

ഇന്ത്യക്ക് ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈന പാകിസ്ഥാനുമായി കൈകോര്‍ത്ത് നടപടികളെ എതിര്‍ക്കുകയായിരുന്നു. അമേരിക്കയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ചൈനയുടേയും പാകിതാന്റേയും ഇന്ത്യക്കെതിരെയുള്ള വാദങ്ങള്‍ തള്ളിക്കളഞ്ഞു.

സ്വന്തമായി മിസൈല്‍ സാങ്കേതിക നിയന്ത്രണ സംവിധാനമുള്ള ഇന്ത്യ എന്‍ എസ് ജി അംഗത്വത്തിന് യോഗ്യരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് നിലവിലുള്ള അംഗങ്ങള്‍ക്കിടയിലെ ആഭ്യന്തര കാര്യമാണെന്നും ചൈനക്കും പാകിസ്താനും മുന്നറിയിപ്പെന്നവണ്ണം കിര്‍ബി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.