1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: ആപ്പിളിന് മൂക്കുകയറിടാന്‍ ചൈന, കമ്പനിയുടെ രണ്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള സിനിമ, ബുക്കിങ് സേവനങ്ങള്‍ക്കാണ് ചൈനീസ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐബുക്ക്, ഐട്യൂണ്‍ മൂവീസ് എന്നിവക്ക് ഇതോടെ ചൈനയിലെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടാതാവും.

ഇപ്പോള്‍ ചൈനയില്‍ ഐബുക്ക്, ഐട്യൂണ്‍ മൂവീസ് എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സേവനം ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച് ആറ് മാസത്തിലുള്ളിലാണ് വിലക്ക് നേരിടുന്നത്. നേരത്തെ നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ ചൈനീസ് മെയിന്‍ലാന്‍ഡിലുള്ള സര്‍വറില്‍ സൂക്ഷിക്കമെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശമുണ്ട്. ആപ്പിളിന്റെ രണ്ടാമത്തെ മികച്ച വിപണിയാണ് ചൈന. മികച്ച വില്‍പ്പന ലക്ഷ്യമിട്ട രാജ്യത്തുനിന്ന് ആപ്പിളിന് വിലക്ക് കനത്ത തിരിച്ചടിയായി. രാജ്യത്ത് ഇന്റര്‍നെറ്റ്, മാധ്യമ സ്ഥാപനങ്ങള്‍ക്കു മേല്‍ ശക്തമായ നിയന്ത്രണമുണ്ട്.

ആ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിലക്കെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്. എന്നാല്‍ തീവ്രവാദത്തേയും രാജ്യത്തിന് ദോഷകരമാകുന്ന വിദേശ തന്ത്രങ്ങളെയും ചെറുക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.