1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2016

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇന്ത്യ, ചൈന വടംവലി, ബംഗ്ലാദേശിന് 24 മില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് ചൈന. ചൈനീസ് പ്രസിഡന്റ് സി ജിംപിങ്ങിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി ബംഗ്‌ളാദേശിന് 24 ബില്യണ്‍ ഡോളര്‍ സഹായം ചൈന പ്രഖ്യാപിച്ചു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ സഹായം വൈദ്യുതി ഉത്പാദനം, തുറമുഖം, റയില്‍വേ മേഖലകളിലാണ് ബംഗ്ലാദേശിന് തുണയാകുക.

കഴിഞ്ഞ വര്‍ഷത്തെ ധാക്കാ സന്ദര്‍ശന വേളയില്‍ രണ്ടു ബില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് മോഡിയാണ് ആദ്യ വെടി പൊട്ടിച്ചത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ബംഗ്ലാദേശില്‍ എത്തുന്ന ആദ്യ ചൈനീസ് പ്രസിഡന്റാണ് സീ ജിംഗ് പിംഗ്. 1320 മെഗാവാട്ട് പവര്‍ പ്ലാന്റും തുറമുഖവും ഉള്‍പ്പെടെ 25 പദ്ധതികള്‍ക്ക് പണം മുടക്കാനാണ് ചൈനയുടെ പദ്ധതി.

ബംഗ്ലാദേശില്‍ ഇതേ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജപ്പാനില്‍ നിന്നും കുറഞ്ഞ പലിശക്ക് സാമ്പത്തികസഹായം വാങ്ങിയാണ് ഇന്ത്യ എത്തിയത്. എന്നാല്‍ ബംഗ്ലാദേശില്‍ ഇന്ത്യ സ്വാധീനം ചെലുത്തുന്നതിനെ ആശങ്കയോടെ നോക്കിക്കാണുന്ന ചൈനയും രംഗത്തിറങ്ങിയതോടെ ഇക്കാര്യത്തില്‍ ഇന്ത്യയും ചൈനയും മത്സരം മുറുകി.

ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായിട്ടാണ് സീ യുടെ ബംഗ്ലാദേശ് സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവക്കുമെന്ന് ബംഗ്ലാദേശ് ധനകാര്യമന്ത്രി എം എ മാന്നന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.