1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

സ്വന്തം ലേഖകന്‍: തര്‍ക്ക ദ്വീപില്‍ ലോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു, ദക്ഷിണ ചൈനാ കടലില്‍ വീണ്ടും പ്രകോപനവുമായി ചൈന. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍ കിടക്കുന്ന ഫെറിക്രോസ് റീഫിലാണ് ചൈന പുതിയ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്‌നാമിന്റെ സൈനിക ഭീഷണിയെ നേരിടാനാണ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്നാണ് ചൈനയുടെ വാദം.

സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാരമുണ്ടെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ അവകാശപ്പെട്ടു. ആന്റിഫ്രോഗ്മാന്‍ റോക്കറ്റ് ലോഞ്ചര്‍ പ്രതിരോധ സംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ മുന്‍കൂട്ടി കണ്ടെത്താനും തകര്‍ക്കാനും ഈ സംവിധാനത്തിന് കഴിയും.

അതേസമയം, റോക്കറ്റ് ലോഞ്ചറുകള്‍ എന്നതാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ദ്വീപ് കൈവശപ്പെടുത്തിയ ചൈന അവിടെ ഒരു എയര്‍സ്ട്രിപും നിര്‍മിച്ച് കൃത്രിമമായി ദ്വീപ് വലുതാക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ചൈനാക്കടലില്‍ 21,300 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നാണ് കണക്ക്. ഈ മേഖലയിന്മേലുള്ള അവകാശ തര്‍ക്കത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ചൈനയുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.