1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2021

സ്വന്തം ലേഖകൻ: ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്​. വടക്കൻ ടിൻജിൻ പ്രവശ്യയിലാണ്​ സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ്​ കമ്പനി നിർമിച്ച ഐസ്​ക്രീമിലാണ്​ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

കൊറോണ വൈറസ്​ കണ്ടെത്തിയതിനെ തുടർന്ന്​ 2,089 ബോക്​സ്​ ഐസ്​ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ബോക്​സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്​. ഐസ്​ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്​. ഇവരെ കൊവിഡ്​ ടെസ്റ്റിനും വിധേയമാക്കി​. ഇതിൽ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്​. ഐസ്​ക്രീമിൽ കൊറോണ വൈറസിന്​ കൂടുതൽ സമയം നില നിൽക്കാൻ കഴിയുമെന്നാണ്​ സൂചന. കൊവിഡ്​ ബാധിച്ച ആരിൽ നിന്നെങ്കിലുമാവും വൈറസ്​ ഐസ്​ക്രീമിലെത്തിയതെന്നാണ്​ നിഗമനം. ഞായറാഴ്ച ചൈനയിൽ 109 പേർക്ക്​ കൂടി കൊവിഡ്​ സ്ഥിരീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.