1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2020

സ്വന്തം ലേഖകൻ: നേപ്പാളിലെ റൂയി ജില്ലയിലെ ഗോർഘ ഗ്രാമത്തെ ചെെന കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പാൾ അതിർത്തിയിൽ അതിക്രമിച്ച് കടന്ന ചൈനീസ് സംഘം ഗോർഘ ഗ്രാമത്തിലെ അതിരുകൾ മാറ്റി സ്ഥാപിച്ചു. നേപ്പാൾ അതിർത്തിയിലുള്ള പല പ്രദേശങ്ങളിലും ചൈന ഉൾറോഡുകൾ നിർമ്മിച്ചത് നേപ്പാളിനെ സ്വന്തം അധീനതയിൽ ആക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്.

നയതന്ത്ര നിലപാടിൽ നിന്നും പിന്തിരിഞ്ഞ ചൈന റൂയി ഗ്രാമം പൂർണമായും കൈയ്യടക്കിയെന്നാണ് സൂചന. സ്വന്തം നിലനിൽപ്പിനായി പോരാടുന്ന നിരവധി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. റൂയി ഗ്രാമം കൂടാതെ നേപ്പാളിലെ പതിനൊന്ന് നയതന്ത്ര പ്രധാന്യമുള്ള സ്ഥലങ്ങളും ചെെന കൈയ്യേറിയിരുന്നു. ചൈന അതിർത്തിയിലെ നാല് ജില്ലകളിൽ നിന്നും 36 ഹെക്ടർ ഭൂമിയും അനധികൃതമായി ചൈന കൈവശപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ നേപ്പാൾ ഗവൺമെന്ര് തയ്യാറായിട്ടില്ല. നേപ്പാൾ ചൈനയുടെ അധീനതയിലാണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും, പ്രവർത്തനങ്ങളുമായി നേപ്പാൾ രംഗത്തെത്തിയിരുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

നേപ്പാളിന്റെ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കൈയ്യേറ്റം സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കുന്നത്. അതിര്‍ത്തിയിലെ 11 പ്രദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ 10 പ്രദേശങ്ങള്‍ ഇപ്പോള്‍ കാണാനില്ല. ഇവയുടെ രൂപം തന്നെ മാറിയിരിക്കുന്നു.

നേപ്പാള്‍ ഭൂമിയുടെ 33 ഹെക്ടറാണ് നഷ്ടായിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയുള്ള നദികളായിരുന്നു അതിര്‍ത്തിയായി പരിഗണിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ നദികളുടെ ഒഴുക്ക് വഴിമാറിയിരിക്കുന്നു. അതോടെ അതിര്‍ത്തിയും കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.