1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം. ഇന്ത്യയുടെ സമുദ്രമേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ‘സഹകരണം’ വാഗ്ദാനം ചെയ്ത് ചൈന രംഗത്തെത്തിയത്. നിര്‍ണായകമായ ചൈനയുടെ സൗത്ത് സീ ഫ്‌ലീറ്റ് (എസ്എസ്എഫ്) ബേസ് സന്ദര്‍ശിക്കാന്‍ ഒരു സംഘം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി. ഇന്ത്യന്‍ മഹാസമുദ്രം രാജ്യാന്തര സമൂഹത്തിന്റെ പൊതുഇടമാണെന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി അധികൃതര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷയ്ക്ക് ഇന്ത്യയും ചൈനയും പരസ്പരം സഹകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം– ക്യാപ്റ്റന്‍ ലിങ് തൈന്‍ജുന്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് ജനറല്‍ ഓഫിസ് ഓഫ് ചൈന എസ്എസ്എഫ്) അഭിപ്രായപ്പെട്ടു.

ലോകം മുഴുവന്‍ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വ്യാപിപിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളുമായി മുന്നോട്ടു പോകുകയാണെന്ന് ജിബൂട്ടിയിലെ ചൈനീസ് നാവികസേന താവളത്തെ ഉദ്ദേശിച്ച് ലിങ് തൈന്‍ജുന്‍ പറഞ്ഞു.

അതേസമയം ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാലല്ലാതെ ചര്‍ച്ചക്കില്ലെന്ന കടുംപിടിത്തം ചൈന തുടരുന്നതിനിടെ ഇരു രാജ്യങ്ങളുടേയും സൈനികോദ്യോഗസ്ഥര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് മാധ്യമങ്ങളില്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കിക്കൊണ്ടും ഇന്ത്യയെ വിമര്‍ശിച്ചു കൊണ്ടും നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.