1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2019

സ്വന്തം ലേഖകൻ: സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളി നേരിട്ട് ചൈന. മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് രാജ്യം ഇപ്പോഴുള്ളത്. 1992 നു ശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. യു.എസുമായുള്ള വ്യാപാരയുദ്ധത്തിന്റെ ആശങ്കയ്ക്കിടെയാണ് പുതിയ തകര്‍ച്ചയിലേക്ക് രാജ്യം നീങ്ങുന്നത്.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവളര്‍ച്ച ആറു ശതമാനമാണ്. തൊട്ടുമുന്‍പത്തെ പാദത്തിലെ 6.2% വളര്‍ച്ചാനിരക്കാണ് വീണ്ടും താഴ്ന്നതെന്നു വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നികുതി ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ച് സമ്പദ്ഘടന ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. കോടിക്കണക്കിനു രൂപയാണ് നികുതിയിളവായി സര്‍ക്കാര്‍ നല്‍കിയത്. വാര്‍ഷിക വളര്‍ച്ചാനിരക്ക് ഇപ്പോളും 6%-6.5% ഇടയിലാണ്.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഉടമ്പടി സംബന്ധമായ പ്രശ്നങ്ങളില്‍ താത്കാലികമായി അറുതി വരുത്തിക്കൊണ്ട് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉടമ്പടിയില്‍ എത്തിയിരുന്നു.

കാര്‍ഷിക മേഖലയും സാമ്പത്തിക മേഖലയും വ്യക്തിവിഭവങ്ങളും ഉടമ്പടിയില്‍ ഉള്‍പ്പെടുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി ചൈനയുടെ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യില്ല എന്നാണ് സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.