1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2016

സ്വന്തം ലേഖകന്‍: തങ്ങള്‍ക്കും ഇന്ത്യക്കുമിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്, അമേരിക്കയെ പരിഹസിച്ച് ചൈന. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സമാധാന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും അമേരിക്കക്ക് ചൈന മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്ന പെന്റഗണിന്റെ മുന്നറിയിപ്പിനോട് പ്രതികരക്കുകയായിരുന്നു ചൈന.

എന്തെങ്കിലും അതിര്‍ത്തി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സമാധാനപരമായി പരിഹരിക്കാനുള്ള സാധ്യത ഇപ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലവിലുണ്ടെന്നും ചൈനയുടെ വക്താവ് അറിയിച്ചു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇതിനിടെ അതിര്‍ത്തി ഗ്രാമങ്ങളിലൊന്നില്‍ ചാരന്മാരുടേതെന്ന് കരുതുന്ന ഫോണ്‍സംഭാഷണം ലഭ്യമായിട്ടുണ്ടെന്നും അമേരിക്കയുടെ ഈസ്റ്റ് ഏഷ്യന്‍ പ്രതിരോധ സെക്രട്ടറി അബ്രഹാം എം. ഡെന്മാര്‍ക് അറിയിച്ചു.

ഇന്ത്യക്കും ചൈനക്കും ഇടയിലെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടുള്ള അമേരിക്കയുടെ നിലപാടില്‍ ചൈനീസ് പ്രതിരോധ മന്ത്രാലയം അസംതൃപ്തി രേഖപ്പെടുത്തി. ഏതെങ്കിലും രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനുള്ള അമേരിക്കയുടെ താല്‍പര്യം രണ്ടു പൂച്ചകള്‍ക്ക് അപ്പം പങ്കുവെച്ചുകൊടുത്ത കുരങ്ങന്റെ കഥയെയാണ് ഓര്‍മപ്പെടുത്തുന്നതെന്നും ചൈന കളിയാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.