1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2017

സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ രോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന ഇടപെടുന്നു. മ്യാന്‍മറും ബംഗ്ലാദേശും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആവശ്യപ്പെട്ടു.

ധാക്കയിലെ ചൈനീസ് എംബസിയില്‍ മാധ്യമങ്ങളോടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ രോഹിംഗ്യന്‍ വിഷയത്തില്‍ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.

ഇതിന് ചൈനയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വാംഗ് യി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ബംഗ്ലാദേശിലെത്തിയത്. റാഖൈന്‍ പ്രവിശ്യയില്‍ മ്യാന്മര്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ റോഹിഗ്യന്‍ മുസ്ലീങ്ങള്‍ കൂട്ടമായി ബംഗ്ലാദേശില്‍ അഭയം തേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.