1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015

സ്വന്തം ലേഖകന്‍: ഏഷ്യയില്‍ ചൈനയുമായി സാമ്പത്തിക മത്സരത്തിന് ഒരുങ്ങുകയാണെന്ന് സൂചന നല്‍കിക്കൊണ്ട് ജപ്പാന്‍ ഏഷ്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 11,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു.ഏഷ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപവും സാമ്പത്തിക സഹായങ്ങളും വഴി തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ചൈന കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് ജപ്പാന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

ജപ്പാനും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും (എഡിബി) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. പുതിയ പദ്ധതിയിലൂടെ ജപ്പാനും എഡിബിയും? തങ്ങളുടെ സേവനം മുപ്പത് ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി.

അതിവേഗം പുരോഗമിക്കുന്ന ഏഷ്യന്‍ മേഖലയില്‍ പൊതു, സ്വകാര്യ പങ്കാളിത്ത വീക്ഷണത്തോടെ അഞ്ച് വര്‍ഷത്തെ വിപുലമായ പദ്ധതിക്കാണ് ജപ്പാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

ഒപ്പം,? ചൈന ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനെ (എഐഐബി) പ്രതിരോധിക്കാന്‍ കൂടിയാണ് ജപ്പാന്റെ പുതിയ നീക്കമെന്ന് കരുതപ്പെടുന്നു. ചൈനയേയും പുതിയ ബാങ്കിനേയും മറികടന്ന് ഏഷ്യന്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ജപ്പാന്റെ ശ്രമം.

പതിനായിരം കോടി ഡോളര്‍ മുതല്‍ മുടക്കില്‍ അന്‍പത് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് എഐഐബിക്ക് ചൈന പദ്ധതിയിടുന്നത്. എഐഐബിയിലേക്ക് അംഗങ്ങളെ കണ്ടെത്തുവാന്‍ ചൈന ഈ വര്‍ഷമാദ്യം ശ്രമം തുടങ്ങുയതു മുതല്‍ തന്നെ നിസഹകരണതന്തിന്റെ പാതയിലാണ് ജപ്പാനും അമേരിക്കയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.