1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: ചൈനക്കും ജപ്പാനുമിടയില്‍ മഞ്ഞുരുകുന്നു, നാലു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചൈനയിലെത്തിയ ജപ്പാന്റെ മന്ത്രി ഫൂമിയോ കിഷിഡ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ദീര്‍ഘനേരം സംഭാഷണം നടത്തി. ചരിത്രത്തെ ആദരിച്ചും സംഘര്‍ഷത്തേക്കാള്‍ സഹകരണത്തിന് ഊന്നല്‍ നല്കിയും വേണം ഉഭയബന്ധങ്ങള്‍ എന്നു കിഷിഡോ പറഞ്ഞു. പിന്നീടു കിഷിഡോ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിനെയും സന്ദര്‍ശിച്ചു.

2012 ല്‍ കിഴക്കന്‍ ചൈന സമുദ്രത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത ചില ദ്വീപുകള്‍ ജപ്പാന്‍ ദേശസാല്‍ക്കരിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ചൈന ഈ ദ്വീപുകളുടെ മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പെട്രോളിയവും ധാതുക്കളും നിറഞ്ഞതാണു ദ്വീപുകള്‍ എന്നു കരുതപ്പെടുന്നു.

ജപ്പാന്‍ സെങ്കാകസ് എന്നും ചൈന ഡിയാവോയു എന്നുമാണ് ആ ദ്വീപുകളെ വിളിക്കുന്നത്. കഴിഞ്ഞവര്‍ഷം ചില അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രസിഡന്റ് ഷി ചിന്‍പിംഗും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈന ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.