1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2018

സ്വന്തം ലേഖകന്‍: ചൈനയില്‍ ഇനി തെരുവു വിളക്കുകള്‍ വേണ്ട വേണ്ട; പകരം വെളിച്ചം പകരാന്‍ മൂന്ന് കൃത്രിമ ചന്ദ്രന്മാര്‍. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് ഈ കൃത്രിമ ചന്ദ്രന്‍മാര്‍. നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം 2022 ഓടെ മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാനാണ് പദ്ധതി.

ഇത് 2020 ല്‍ പൂര്‍ത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലി’ റിപ്പോര്‍ട്ടു ചെയ്തു. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് ‘കൃത്രിമചന്ദ്രന്‍മാര്‍’. ഇതുവഴി ഭൂമിയില്‍ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ കൃത്രിമചന്ദ്രപ്രകാശം ലഭ്യമാകും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തിന്റെ എട്ട് മടങ്ങ് വെളിച്ചം മനുഷ്യനിര്‍മിത ചന്ദ്രനില്‍ നിന്ന് ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍നിന്ന് 380,000 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത്. അതേസമയം കൃത്രിമചന്ദ്രന്‍ ഭൗമോപരിതലത്തില്‍നിന്ന് 500 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് സ്ഥിതിചെയ്യുക.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.