1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2016

സ്വന്തം ലേഖകന്‍: രണ്ടു സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് ചൈന, ഒരു മാസം ബഹിരാകാശ നിലയത്തില്‍ കഴിയും. ജിങ് ഹായ്‌പെങ് (50) ചെന്‍ ദോങ് (37) എന്നീ ബഹിരാകാശ സഞ്ചാരികളുമായി ഷെന്‍ഷൂ 11 പേടകമാണ് ചൈന വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ന് വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

ചൈനയുടെ തിയാങോങ് 2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്കാണ് പേടകം പുറപ്പെട്ടത്. ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ദൗത്യത്തില്‍ രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷം പേകം ബഹിരാകാശ നിലയത്തില്‍ എത്തും. ഒരു മാസമാണ് യാത്രികര്‍ നിലയത്തില്‍ ചെലവഴിക്കുക.

തിയാന്‍ഗോങ് സ്‌പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും രക്ഷാ പ്രവര്‍ത്തനത്തങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് പ്രധാനമായും നടത്തുക.

സ്‌പേസ് ലബോറട്ടറിയില്‍ മുപ്പത് ദിവസം ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന ഇരുവരും പട്ടുനൂല്‍ പുഴക്കളെ ഉപയോഗിച്ചുള്ളതും ഹൃദയാരോഗ്യം സംബന്ധിച്ചുള്ളതുമായ പരീക്ഷണങ്ങളും നടത്തും. ലോങ് മാര്‍ച്ച് ടൂ എഫ് റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഷെന്‍ഷൂ പേടകം വിക്ഷേപിച്ചത്. ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനായിട്ടാണ് ജിങ്ങും ചെന്നും പുറപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.