1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2018

സ്വന്തം ലേഖകന്‍: ‘ഒരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കാന്‍ രക്തരൂക്ഷിത പോരാട്ടത്തിന് തയ്യാര്‍,’ ഭീഷണിയുടെ സ്വരവുമായി ചൈനീസ് പ്രസിഡന്റ്. ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷികസമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ഷി ജിന്‍പിങ്.

ഇന്ത്യയുമായി ചൈനയ്ക്ക് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സിക്കിം അതിര്‍ത്തിയിലെ ഡോക്ലാമിലുണ്ടായ സംഘര്‍ഷം യുദ്ധഭീതിയുണര്‍ത്തിയിരുന്നു. കിഴക്കന്‍ ചൈനാക്കടലിലെ ചില ദ്വീപുകളുടെ പേരില്‍ ജപ്പാനുമായും തെക്കന്‍ ചൈനാക്കടലിന്റെ ആധിപത്യത്തെച്ചൊല്ലി വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈ, തയ്വാന്‍ എന്നിവയുമായും തര്‍ക്കമുണ്ട്.

ഈ സാഹചര്യത്തിലാണ് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ 30 മിനിറ്റു പ്രസംഗത്തിലെ പ്രകോപനപരമായ നിലപാട് ശ്രദ്ധേയമാകുന്നത്. എന്നാല്‍ ചൈനയുടെ വികസന നീക്കങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാകില്ലെന്നു ഷി ചിന്‍പിങ് വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പരമാധികാരം പ്രയോഗിക്കാനും ചൈന തയാറല്ല. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ശീലമുള്ളവരാണ് എല്ലാവരെയും ഭീഷണിയായി കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.