1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് മാധ്യമ പ്രവര്‍ത്തര്‍ക്ക് ഗോവന്‍ പോലീസിന്റെ തലോടല്‍. ബ്രിക്‌സ് ഉച്ചകോടി നടന്ന ഗോവയിലെ താജ് എക്‌സോട്ടിക്ക് ഹോട്ടല്‍ സമുച്ചയത്തിലാണ് ചൈനീസ് മാധ്യമപ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടിയത്.

വി.വി.ഐ.പി.കളുടെ യോഗം നടക്കുന്ന വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ വിലക്ക് വകവെക്കാതെ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലും ഉന്തുംതള്ളിലും കലാശിച്ചത്.

ഉന്നത പോലീസ് അധികാരികള്‍ ഇടപെട്ട് പ്രശ്‌നം പെട്ടെന്നുതന്നെ ഒത്തുതീര്‍പ്പാക്കി. രണ്ടു ഭാഗത്തുനിന്നും പരാതിയൊന്നും ഉണ്ടായതുമില്ല. ഇന്ത്യയിലും വിദേശത്തുനിന്നുമായി 250 ഓളം മാധ്യമപ്രവര്‍ത്തകരാണ് ബ്രിക്‌സ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.