1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2016

സ്വന്തം ലേഖകന്‍: ചൈനയില്‍ ബുദ്ധ സന്യാസിയുടെ മമ്മി സ്വര്‍ണത്തില്‍ പൊതിഞ്ഞ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നീക്കം. 2012 ല്‍ അന്തരിച്ച ഫു ഹൗ എന്ന ബുദ്ധ സന്യാസിയുടെ ശരീരമാണ് സ്വര്‍ണ്ണത്തില്‍ പൊതിയുന്നത്. തെക്കന്‍ ചൈനയിലെ ചുവാന്‍ചോയിലുള്ള ചോങ്ഫു ക്ഷേത്രത്തിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുക.

ബുദ്ധ മതത്തെപറ്റി വളരെ ചെറുപ്പം മുതല്‍ പഠനം നടത്തിയിരുന്ന ഫു ഹൗ 94 ആം വയസ്സിലാണ് സമാധിയായത്. അവസാന നാളുകളില്‍ ഫു ഹൗ ചെലവഴിച്ചത് ചോങ്ഫു ക്ഷേത്രത്തിലായിരുന്നു.

ഫു ഹൗ സമാധിയായ സമയത്തു തന്നെ ഇത്തരത്തിലൊരു തീരുമാനം ചോങ്ഫു ക്ഷേത്ര ഭാരവാഹികള്‍ എടുത്തിരുന്നു. സമാധിയായ സന്യാസിയെ പ്രത്യേകം തയ്യാറാക്കിയ കുടത്തില്‍ പത്മാസനത്തില്‍ ഇരിക്കുന്ന മട്ടില്‍ ഇറക്കിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തെടുത്ത ശരീരം സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞു. ഇനി വിഗ്രഹം ചില്ലുകൊണ്ട് നിര്‍മ്മിച്ച കൂടാരത്തില്‍ ക്ഷേത്രത്തിന് സമീപത്തുള്ള ചെറിയ കുന്നില്‍ സ്ഥാപിക്കാനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.