1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2018

സ്വന്തം ലേഖകന്‍: നാല്‍പ്പത് ചാക്ക് സിമന്റും മൂന്നു മണിക്കൂറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചൈനീസ് മണവാട്ടിയുടെ വിവാഹ വസ്ത്രം, വീഡിയോ കാണാം. വിവാഹ വസ്ത്രങ്ങള്‍ കഴിയാവുന്നത്ര വ്യത്യസ്തവും ആകര്‍ഷകവുമാക്കാന്‍ ആളുകള്‍ ഓടിനടക്കുന്ന ഇന്നത്തെ കാലത്ത് അധികം പണം മുടക്കാതെ കിടിലന്‍ വിവാഹ വസ്ത്രം സ്വന്തമാക്കിയിരിക്കുകയാണ് ഈ ചൈനക്കാരി.

തന്റെ വിവാഹ വസ്ത്രം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച ഈ ചൈനീസ് മണവാട്ടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. സിമന്റ് ചാക്കുകള്‍ കൊണ്ട് വിവാഹം വസ്ത്രം നെയ്താണ് ഇരുപത്തിയെട്ടുകാരിയായ ചൈനീസ് മണവാട്ടി സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടിയിരിക്കുന്നത്. ചൈന സ്വദേശിനിയായ കര്‍ഷക വനിതയാണ് ഇത്തരമൊരു വ്യത്യസ്തത തരംഗമായത്.

ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പഠിച്ചിട്ടു പോലുമില്ലാത്ത ഇവര്‍ ഇതിനു മുമ്പ് ഒരു വസ്ത്രവും നിര്‍മിച്ചിട്ടില്ലെന്നുള്ളതാണ് ഏറെ കൗതുകം. മനസില്‍ തോന്നിയ വെറുമൊരു ആശയത്തിന്റെ ബലത്തിലാണ് ഇവര്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. ഏകദേശം നാല്‍പ്പത് സിമന്റ് ചാക്കുകളാണ് ഇതിനായി യുവതി ഉപയോഗിച്ചത്. വെറും മൂന്നുമണിക്കൂര്‍ കൊണ്ടാണ് ഇവര്‍ ഈ ചാക്ക് വസ്ത്രം നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.