1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2017

സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിനെ വട്ടംകറക്കിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന സൂചന നല്‍കി വിദഗ്ദര്‍. ബിസിനസ് റിസ്‌ക് ഇന്റലിജന്‍സ് സംഘമായ ഫ്‌ളാഷ് പോയിന്റില്‍ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന റാന്‍സം നോട്ടീസിലുള്ള ഭാഷകളെ കുറിച്ച് നടത്തിയ പഠനമാണ് നിഗമനത്തിന്റെ അടിസ്ഥാനം.

വാനാക്രൈയുടെ ചൈനീസ് വേര്‍ഷനില്‍ മാത്രമാണ് കൃത്യമായ വ്യാകരണവും ഒഴുക്കുമുള്ള ഭാഷ കാണാനാവുക. അതിനാല്‍ റാന്‍സം നോട്ടീസ് എഴുതിയത് ചൈനക്കാരനോ ചൈനീസ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ആളോ ആകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വാനക്രൈ റാന്‍സം നോട്ടീസ് 28 ഭാഷകളിലാണ് ഉള്ളത്. ഇതില്‍ ഇംഗ്ലീഷും ചൈനീസും മാത്രമാണ് മനുഷ്യരാല്‍ എഴുതപ്പെട്ടത്.

കൊറിയന്‍ ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളുടെ വിവര്‍ത്തനത്തിന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വേര്‍ഷനില്‍ ‘ബട്ട് യു ഹാവ് നോട്ട് സോ ഇനഫ് ടൈം’ പോലെ അസാധാരണമായ ശൈലികള്‍ കാണാം. അതിനാല്‍ റാന്‍സംവേര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ആളുകള്‍ ആകാമെന്നും ഗവേഷകര്‍ പറയുന്നു.

ലോകമെമ്പാടും 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തോളം കംപ്യൂട്ടറുകളെ നശിപ്പിക്കുകയും ബ്രിട്ടീഷ് ആശുപത്രി സംവിധാനം ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുകയും ചെയ്ത വാനാക്രൈ റാന്‍സംവെയറിന്റെ ഉറവിടത്തെക്കുറിച്ച് എഫ്ബിഐ, യുറോപോള്‍, യുകെ ദേശീയ ക്രൈം ഏജന്‍സി എന്നിവ അന്വേഷിച്ച് വരികയാണ്. വാനാക്രൈ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സൃഷ്ടിയാണെന്നായിരുന്നു ആദ്യ നിഗമനങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.