1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2018

സ്വന്തം ലേഖകന്‍: ഡോക ലായില്‍ സൈനിക കോംപ്ലക്‌സ് ഉള്‍പ്പെടെ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യചൈന സംഘര്‍ഷം ആരംഭിച്ച് അഞ്ചു മാസത്തിനുശേഷം പുറത്തുവിട്ട ചിത്രങ്ങളിലാണ് ഇതു സംബന്ധിച്ചു രേഖകളുള്ളത്. എന്‍ഡിടിവിയാണ് വാര്‍ത്ത പുറത്തു വിട്ടത്. ഭൂട്ടാന്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശത്താണ് ചൈനയുടെ മിലിട്ടറി കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്.

കിഴക്കന്‍ സിക്കിമിലെ പ്രശ്‌നമേഖലയിലാണ് ചൈന പുതിയ റോഡ് നിര്‍മിച്ചതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വന്പന്‍ കെട്ടിടങ്ങളുടെ നിര്‍മാണം ഉപഗ്രഹചിത്രങ്ങളില്‍ തെളിയുന്നത്. ഹെലിപ്പാഡുകള്‍ അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. ഡോക ലായിലെ ഇന്ത്യന്‍ പോസ്റ്റില്‍നിന്ന് വെറും 81 മീറ്റര്‍ മാത്രം അകലെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഡോക ലായില്‍ പഴയ സ്ഥിതി നിലനില്‍ക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. ഇന്ത്യചൈനീസ് സൈന്യങ്ങള്‍ മുഖാമുഖം നിന്നിരുന്ന സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം നിഷേധിക്കുന്നു. പ്രശ്‌നമേഖലയില്‍ ചൈന പുതിയ റോഡ് നിര്‍മിച്ചതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.