1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2017

സ്വന്തം ലേഖകന്‍: ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍, ഇന്ത്യക്കാരെ വംശീയമായി പരിഹസിക്കുന്ന വീഡിയോയുമായി ചൈനീസ് മാധ്യമം. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിങ്ഹുവാ ട്വിറ്ററിലൂടെയാണ് ഇന്ത്യക്കാരെ കണക്കിന് കളിയാക്കുന്ന വീഡിയോ പുറത്തുവിട്ടത്. വംശീയച്ചുവയുള്ള പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉപയോഗിക്കുന്നത്. ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ഷിങ്ഹുവായില്‍ പ്രത്യക്ഷപ്പെട്ടത്.

ഇംഗ്ലീഷിലുള്ള വീഡിയോയില്‍ ഇന്ത്യയുടെ 7 പാപങ്ങളും വിവരിക്കുന്നു. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാനുള്ള സമയം ആയെന്നും പറയുന്നുണ്ട്. തലപ്പാവണിഞ്ഞ, താടിക്കാരനായ മനുഷ്യനാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ഇന്ത്യക്കാരുടെ ഇംഗ്ലീഷിനെ പരിഹസിക്കുന്ന രീതിയിലാണ് സംസാരം. ഇന്ത്യയിലെ മതന്യൂനപക്ഷമായ സിക്ക് വിഭാഗത്തെയാണ് പ്രധാനമായും വീഡിയോയില്‍ ലക്ഷ്യം വെച്ചിരിക്കുന്നത്.

‘ആരും എന്നെ കുറ്റപ്പെടുത്തില്ല, കാരണം ഞാനുറങ്ങുകയാണ്,’ എന്ന പരാമര്‍ശത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ഒരു സിഖുകാരനാണ് സംസാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഡോക്‌ലാം പ്രശ്‌നത്തില്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇന്ത്യയെ ആണെന്നും വീഡിയോ സ്ഥാപിക്കുന്നു. ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാകില്ലെന്നാണ് വീഡിയോയില്‍ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ചൈനീസ് പെണ്‍കുട്ടി പറയുന്നത്.

വാതില്‍ മുട്ടാതെ അയല്‍ക്കാരന്റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റുകയാണ് ഇന്ത്യ ചെയ്തതെന്നും അവതാരക പറയുന്നു. നിയമം ലംഘിക്കരുതെന്ന് അമ്മ പഠിപ്പിച്ചിട്ടില്ലേ എന്നും അവതാരക ചോദിക്കുന്നു. വീഡിയോയില്‍ ഇന്ത്യക്കാരുടെ ഇംഗ്ലീഷിനെയും കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ‘ബികോസ്’ എന്ന വാക്കു പോലും തെറ്റായിട്ടാണ് ഉച്ചരിക്കുന്നത്.

താന്‍ അപടകടത്തിലാണെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന സിഖുകാരന്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു ഭീഷണിയും നേരിടുന്നില്ലെന്നും ഷിങ്ഹുവായുടെ വീഡിയോയില്‍ സ്ഥാപിക്കുന്നു. ഭൂട്ടാനെ സംരക്ഷിക്കുകയാണം എന്ന ഇന്ത്യന്‍ വാദത്തെയും വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. നീങ്ങരുത്, ഇത് ഭൂട്ടാന്റെ ഭവനമാണ്.. സിഖുകാരന്‍ പറയുന്നു. ചെറിയ അയല്‍ക്കാരനെ ഇന്ത്യ ഹൈജാക്ക് ചെയ്തു വെച്ചിരിക്കുകയാണെന്നും ചൈന വീഡിയോയില്‍ ആരോപിക്കുന്നു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഷിങ്ഹുവ. ചൈനീസ് സര്‍ക്കാരിന്റെ ഒദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസിലുള്‍പ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളില്‍ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് വീഡിയോ പ്രത്യക്ഷപ്പെടാറുണ്ട്.
ഇന്ത്യചൈനഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ട് ആഴ്ചകളായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.