1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2017

സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ഈ നിലയം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

പന്ത്രണ്ട് മീറ്റര്‍ നീളമുള്ള ടിയാന്‍ഗോങ്1 ഭൂമിയിലെ പ്രധാന നഗരങ്ങളില്‍ എവിടെയെങ്കിലുമാകും പതിക്കുക. ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിംഗ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് സാധ്യതയെന്ന് യൂറോപ്യന്‍ ശാസ്ത്രജഞര്‍ വിലയിരുത്തുന്നു. ബഹിരാകാശത്തെ ചൈനയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട് അലയുന്ന ടിയാന്‍ഗോങ്1.

നിയലം ഭൂമിയില്‍ പതിക്കുന്ന ദിവസവും സമയവുമൊന്നും മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ അനിശ്ചിതത്വങ്ങള്‍ ബാക്കിയാണെന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രതിനിധികള്‍ പറയുന്നു. അതേസമയം പ്രധാന നഗരങ്ങളിലുള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂമിയിലെത്താനെടുക്കുന്ന സമയം കൊണ്ട് നിലയം എരിഞ്ഞ് തീര്‍ന്ന് തീരെ ചെറുതാകുമെന്നും മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.