1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2020

സ്വന്തം ലേഖകൻ: പ്രണയത്തിന് മീതെ കൊറോണവൈറസും പറക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരനും. പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് ഇരുവരും തെളിയിച്ചു. ഇരുവരും തമ്മില്‍ മധ്യപ്രദേശില്‍ വെച്ച് കഴിഞ്ഞ ദിവസം വിവാഹിതരായി. ചൈനക്കാരെയെയും ചൈനയെയും കൊറോണ പേടിയോടെ ലോകം നോക്കുമ്പോഴാണ് ഈ ഇന്തോ -ചൈന വിവാഹം

അഞ്ച് വര്‍ഷം മുമ്പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും സുഹൃത്തുക്കളായി, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം.

അങ്ങനെ സത്യാര്‍ത്ഥയുടെ ജന്മനാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ അടുത്ത മൂന്ന് ബന്ധുക്കളോടൊപ്പം ജനുവരി 29ന് തന്നെ ഇന്ത്യയിലെത്തി. ആദ്യം വിവാഹനിശ്ചം നടത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ ഇരുവരും വിവാഹിതരായി.
ചൈനയില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ആഘോഷങ്ങളുമെല്ലാം ഒരുപാട് ഇഷ്ടമായെന്ന് ചൈനക്കാരി മരുമകള്‍ പറയുന്നു. ജി ഹൊയെ ഒരുപാട് ഇഷ്ടമായെന്നും മകന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും സത്യാര്‍ത്ഥിന്റെ അമ്മ വ്യക്തമാക്കി. ജി യുടെ മാതാപിതാക്കള്‍ വളരെ കൗതുകത്തോടും ആവേശത്തോടെയുമാണ് വിവാഹ ആചാരങ്ങളില്‍ പങ്കെടുത്തതെന്നും അവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.