1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2019

സ്വന്തം ലേഖകന്‍: ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം! ചൈനയിലെ ലിയങ് നഗരത്തിലെ ജിയങ്‌സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.

പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരന്‍ പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതാണ് ഇതിന് കാരണമായത്. എന്നാല്‍ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല എന്ന് മാത്രമല്ല 90 മിനുട്ട് നേരം ഇയാള്‍ കണ്ട അശ്ലീല ദൃശ്യങ്ങളെല്ലാം തിരക്കേറിയ തെരുവിലെ ഈ കൂറ്റന്‍ സ്‌ക്രീനില്‍ തെളിയുകയും ചെയ്തു.

ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയാന്‍ തുടങ്ങിയതോടെ സ്‌ക്രീന് മുന്നില്‍ വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയും പലരും ഇതിന്റെ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. ഇവ ഇപ്പോള്‍ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഒന്നര മണിക്കൂര്‍ പ്രദര്‍ശനവത്തിന് ശേഷം മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.