1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

സ്വന്തം ലേഖകന്‍: ചൈനയില്‍ അതിവേഗ തീവണ്ടിയുടെ വാതിലില്‍ വിരല്‍ കുടുങ്ങിയ യുവാവ് ചെയ്തത്! ചൈനയിലെ ജിയാഗ്‌സു പ്രവിശ്യയിലാണ് അതിവേഗ തീവണ്ടിയുടെ വാതിലില്‍ യുവാവിന്റെ വിരല്‍ കുടുങ്ങിയത്. സ്റ്റേഷിനില്‍ നിന്ന് തീവണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ യുവാവ് ബഹളം വെച്ചു തീവണ്ടിയോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ ഓടുകയായിരുന്നു.

എന്നാല്‍ വേഗം കൂടിയതോടെ യുവാവിന് തീവണ്ടിക്കൊപ്പം എത്തന്‍ കഴിയാതായി. മാത്രമല്ല തീവണ്ടിക്കൊപ്പം യുവാവ് ഓടിയപ്പോഴും ആളുകള്‍ ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ബഹളം വെച്ചപ്പോഴാണ് കൈകള്‍ വാതിലില്‍ കുടുങ്ങിയതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. സംഭവം ഗുരുതരമാണെന്ന് മനസിലായതോടെ സ്‌റ്റേഷന്‍ അറ്റന്‍ഡന്റും തീവണ്ടി നിര്‍ത്താന്‍ ശ്രമിച്ചു.

പ്ലാറ്റ്‌ഫോമില്‍ നിന്ന ആളുകള്‍ തീവണ്ടിക്കു പിന്നാലെ ഓടുകയും ചെയ്തു. ഒടുവില്‍ പ്ലാറ്റ്‌ഫോമിന്റെ അവസാനത്തില്‍ യുവാവ് കൈകള്‍ പറിച്ചെടുത്തു രക്ഷപ്പെടുകായിരുന്നു. അതിനിടെ യുവാവിന്റെ കൈയ്യിന് ഗുരുതരമായി പരുക്കു പറ്റിയതായി റിപ്പ്‌പോര്‍ട്ടുണ്ട്, സംന്വത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.