1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2018

സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ താരറാണി ചോയി യുന്‍ ഹീ അന്തരിച്ചു; വിടവാങ്ങിയത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി അഭിനയിപ്പിച്ച സൂപ്പര്‍ താരം. വൃക്ക സംബന്ധമായ രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 91 കാരിയായ ചോയിയുടെ മരണവിവരം, മൂത്ത മകനും സംവിധായകനുമായ ഷിന്‍ ജ്യോങ് ജുന്‍ ആണു പുറത്തുവിട്ടത്.

ദക്ഷിണ കൊറിയന്‍ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സമയത്ത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി അഭിനയിപ്പിച്ച നടിയെന്ന നിലയിലും പ്രശസ്തയാണ്. ദക്ഷിണ കൊറിയയില്‍ 1926ല്‍ ജനിച്ച ചോയി 1947ലാണ് ചലച്ചിത്ര ജീവിതം തുടങ്ങിയത്. അഭിനയത്തില്‍ തിളങ്ങിത്തുടങ്ങിയ ചോയി, സംവിധായകന്‍ ഷിന്‍ സാങ് ഓകിനെ വിവാഹം കഴി!ച്ചു. ഇരുവരും ദക്ഷിണ കൊറിയയിലെ സൂപ്പര്‍ താരങ്ങളാകുകയും ചെയ്തു.

1970 ല്‍ താരദമ്പതികള്‍ വേര്‍പിരിഞ്ഞതോടെ ചോയിയുടെ സിനിമാ ജീവിതത്തിനും മങ്ങലേറ്റു. ഈ സമയത്താണ് ഹോങ്!കോങ്ങിലെ ഒരു നിര്‍മാണ കമ്പനി പുതിയ പ്രൊജക്ടുമായി സമീപിച്ചത്. സിനിമാ ചര്‍ച്ചകള്‍ക്കായി ഹോങ്!കോങ്ങിലെത്തിയ ചോയിയെ ഒരു സംഘമാളുകള്‍ മയക്കി തട്ടിക്കൊണ്ടുപോയി. എട്ടു ദിവസത്തിനുശേഷം പ്യോങ്ങാങ്ങിലെ ആഡംബര വില്ലയിലെത്തി. ഭരണാധികാരി കിം ജോങ് ഇല്ലിന്റെ നിര്‍ദേശപ്രകാരം ഉത്തര കൊറിയയാണു തന്നെ തട്ടിക്കൊണ്ടു വന്നതെന്ന് അപ്പോഴാണു ചോയിക്ക് മനസിലായത്.

ചോയിയുടെ ഭര്‍ത്താവും ദക്ഷിണകൊറിയിയിലെ പ്രശസ്ത സംവിധായകനുമായിരുന്ന ഷിന്‍ സാങ് ഓക്കിനെയും പിന്നീട് ഉത്തരകൊറിയയില്‍ എത്തിച്ചു. ഇദ്ദേഹത്തെ ഉത്തരകൊറിയയില്‍ എത്തിച്ചത് എങ്ങനെയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എട്ടുവര്‍ഷമാണ് ചോയിക്കും ഭര്‍ത്താവിനും ഉത്തരകൊറിയയില്‍ ജീവിക്കേണ്ടി വന്നത്. കിം ജോങ് ഇല്ലിന്റെ നിര്‍ദേശപ്രകാരം ഷിനും ചോയിയും പത്തിലധികം സിനിമകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

കലാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ തങ്ങള്‍ ഇരുവരെയും കിങ് ജോങ് ഇല്‍ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നെന്ന് 2011 ല്‍ ഒരു അഭിമുഖത്തില്‍ ചോയി വ്യക്തമാക്കിയിരുന്നു. എട്ടുവര്‍ഷത്തിനു ശേഷം 1986 ല്‍ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതിനിടെയാണ് ചോയിയും ഷിനും ഉത്തരകൊറിയയില്‍നിന്ന് രക്ഷപ്പെടുന്നത്. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തതിനു ശേഷം ഇവര്‍ വിയന്നയിലെ യു എസ് എംബസിയില്‍ അഭയം തേടുകയായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.