1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2016

സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് പെണ്‍കുഞ്ഞ്, കുഞ്ഞിനു പേരു കണ്ടെത്തിയ കഥ കേട്ടാല്‍ ആരുമൊന്നും ഞെട്ടും. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ് ബാഷില്‍ വെടിക്കെട്ടു ബാറ്റിങ്ങ് കഴിഞ്ഞു തിരിച്ചെത്തിയ ഗെയിലിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ചാനല്‍ 10 ന്റെ വനിത റിപ്പോര്‍ട്ടര്‍ മഗല്‍ലിന്‍ എത്തുന്നതാണ് സംഭവങ്ങളുടെ തുടക്കം.

മഗല്‍ലിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞ് അവസാനിപ്പിച്ച ശേഷം തനിക്കൊപ്പം മദ്യപിക്കാന്‍ വരുന്നുണ്ടോ എന്നു ഗെയില്‍ ചോദിച്ചു. നാണക്കേടുകൊണ്ടു മുഖം കുനിച്ചു നിന്ന ഗെയില്‍ വനിത റിപ്പോര്‍ട്ടറോട് ഒന്നു കൂടി പഞ്ഞു ‘ഡോണ്ട് ബ്ലഷ് ബേബി’.

ഗെയിലിന്റെ പ്രയോഗം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും സംഭവം വന്‍ വിവാദമാകുകയും ചെയ്തു. ലീഗ് അധികൃതര്‍ ഗെയിലിന് ആറ് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തിന്റെ പേരില്‍ റിപ്പോര്‍ട്ടറോട് ഗെയില്‍ മാപ്പു ചോദിക്കുകയും ചെയ്തു.

ഗെയില്‍ തനിക്കു ജനിച്ച പെണ്‍കുഞ്ഞിനു പേരിട്ടത് ഈ വിവാദ പ്രയോഗത്തില്‍ നിന്നാണ്. ലജ്ജ കൊണ്ട് തുടുത്ത മുഖം എന്ന് അര്‍ഥം വരുന്ന ബ്ലഷ് എന്ന വാക്കാണു ഗെയില്‍ തന്റെ പെണ്‍കുഞ്ഞിന് പേരായി കണ്ടെത്തിയത്. എന്തായാലും പുതിയ പേരും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യം മീഡിയയിലെ ഗെയ്‌ലിന്റെ ശത്രുക്കളും മിത്രങ്ങളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.