1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2015

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് പിന്നാലെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ക്രിസ് റോജേഴ്‌സും വിരമിക്കുന്നു. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിനുശേഷം 38കാരനായ റോജേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കൗണ്ടി ക്രിക്കറ്റിലും കളിക്കുന്നത് തുടരും. ബാറ്റിംഗില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് റോജേഴ്‌സ് അന്താരാഷ്ട്ര വേദികള്‍ വേണ്ടെന്ന് വെയ്ക്കുന്നത്. അതുകൊണ്ട് തല ഉയര്‍ത്തിപ്പിടിച്ച് റോജേഴ്‌സിന് ക്രിക്കറ്റിനോട് വിട പറയാം.

ആഷസിന് മുന്‍പ് തന്നെ വിരമിക്കുന്നതിനെക്കുറിച്ച് റോജേഴ്‌സ് ആലോചിക്കുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ അടുത്ത പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് മുന്നെയാണ് റോജേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

‘ ഇതാണ് ശരിയായ സമയം എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ വരേണ്ട സമയമായിരിക്കുന്നു. കുറച്ച് പുതിയ മുഖങ്ങള്‍ ടീമിന് അത്യാവശ്യമാണ്’ വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് റോജേഴ്‌സ് പറഞ്ഞു. തനിക്ക് അവിശ്വസനീയവും ആസ്വാദ്യകരവുമായ ധാരാളം അനുഭവങ്ങള്‍ ഓസീസ് ക്രിക്കറ്റില്‍ നിന്നും അനുഭവിക്കാനായെന്നും എല്ലാത്തിനും ഒരു അവസാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഷസ് പരമ്പര നഷ്ടപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ ഓസീസിന്റെ ടോപ് സ്‌കോററാണ് റോജേഴ്‌സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ കൂടി ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ചിരുന്നെങ്കില്‍ സ്റ്റീവ് വോയ്ക്കുശേഷം ഓസീസിനായി കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോര്‍ഡ് റോജേഴ്‌സിന് സ്വന്തമാവുമായിരുന്നു.

35ാം വയസില്‍ മാത്രം ഓസ്‌ട്രേലിയന്‍ ടീമിലെത്തിയ റേജേഴ്‌സ് ഇതുവരെ 24 ടെസ്റ്റുകളില്‍ പാഡണിഞ്ഞു. അഞ്ച് സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 42.86 ശരാശരിയില്‍ 1972 റണ്‍സാണ് റോജേഴ്‌സിന്റെ സമ്പാദ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.