1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2015

വടക്ക് കിഴക്കന്‍ സിറിയയില്‍നിന്ന് കഴിഞ്ഞ ആഴ്ച്ച ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ അസീറിയന്‍ ക്രിസ്ത്യാനികളില്‍ 19 പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസാക്ക നഗരത്തിലുള്ള കത്തീഡ്രലിലെ ആളുകളുടെ അടുത്ത് ഐഎസില്‍നിന്ന് മോചിതരായവര്‍ എത്തിയെന്ന് പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോചിപ്പിക്കപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും നോക്കിയപ്പോള്‍ ഇവരില്‍ ചിലര്‍ പ്രായം ചെന്നവരാണെന്ന് മനസ്സിലായി.

ഐഎസിന്റെ പക്കല്‍ എത്ര ക്രിസ്ത്യന്‍ ബന്ധികളുണ്ടെന്ന കണക്കുകളില്‍ വ്യക്തതയില്ല. സുന്നി അറബ് നേതാക്കളും അസീറിയന്‍ ക്രിസ്ത്യന്‍ മതനേതൃത്വവും ഐഎസുമായി ചര്‍ച്ച നടത്തി വരികയാണ്. സുന്നി അറബി നേതാക്കളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതും ഇടനിലക്കാരായി നില്‍ക്കുന്നത്.

അതിനിടെ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളുടെ ബോംബിംഗ് തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി ഹസാക്ക നഗരത്തോട് ചേര്‍ന്നുള്ള പ്രദേശത്തെയാണ് അവര്‍ ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.